മാലാഖമാരെ കണ്ടിട്ടില്ലേ? തെളിഞ്ഞ മനസ്സും നിറഞ്ഞ സൌന്ദര്യവും . പളുങ്കുപോലുള്ള കണ്ണുകളും മുല്ലപ്പൂപോലത്തെ പല്ലുകളും ചെഞ്ചുണ്ടുകളും എടുത്ത് പിടിച്ച പോലെ നിൽക്കുന്ന മൂക്കും സ്വർണ്ണ നിറവും. മാലാഖമാർ ഭൂമിയിൽ സഞ്ചാരത്തിനു ഇറങ്ങും. ദുഖങ്ങളിൽ സാന്ത്വനപ്പെടുത്തിയും നല്ല സ്വപ്നങ്ങൾ കാണിച്ചും ലോകത്തെ സന്തോഷിപ്പിക്കും.
ഒരിക്കൽ ഒരുകൂട്ടം മാലാഖമാർ ഭൂമി സന്ദർശനത്തിനിറങ്ങി. കാഴ്ചകൾ കണ്ട് രസിച്ചു. . മാലാഖമാർക്കു ഭൂമിയിൽ സ്പർശിക്കാൻ പാടില്ല.മണ്ണിൽ സ്പർശിച്ചാൽ സ്വർഗ്ഗത്ത് പ്രവേശനമില്ല.അല്ലെങ്കിൽ കടുത്ത ശിക്ഷയാണു വിധിക്കപ്പെടുക.
എവിടെ നിന്നോ ഒരു സുന്ദരമായ പുല്ലാങ്കുഴൽ നാദം.ഒരു ഇടയബാലൻ ... സ്വയം മറന്നു ഓടക്കുഴൽ വായിക്കുകയാണു. കൂട്ടത്തിലൊരു കുഞ്ഞുമാലാഖ ആ ഗാനത്തിൽ മയങ്ങി നിന്നുപോയി.അറിയാതെ ഭൂമിയിൽ സ്പർശിച്ചു. ഒടുവിൽ സ്വർഗ്ഗത്തേക്കു മടങ്ങാൻ നോക്കുമ്പോൽ കൂട്ടത്തിലാരെയും കാണാനില്ല.
സ്വർഗ്ഗത്തിൽ തിരിച്ചെത്തിയ മാലാഖയെ പ്രവേശിപ്പിക്കില്ലായെന്നാണു തീരുമാനം. പാവം! ഒന്നുകിൽ ശിക്ഷ ഏറ്റുവാങ്ങണം അല്ലെങ്കിൽ ഭൂമിയിൽ ദുരിതങ്ങൾ സഹിച്ചു ജീവിക്കണം. ഭൂമിയിലെ ദുരിതങ്ങൾ ഓർത്തപ്പോൾ ശിക്ഷ സ്വീകരിക്കാൻ തന്നെ മാലാഖ തീരുമാനിച്ചു.
ഭൂമിയെ സ്പർശിച്ച സുന്ദരമായ പാദങ്ങൾ മുറിച്ചു മാറ്റപ്പെട്ടു. അവ ഭൂമിയിൽ തന്നെ ഉപേക്ഷിക്കണം. സുന്ദരമായ കുഞ്ഞിപാദങ്ങൾ തുമ്പപ്പൂവായി മാറി.നിഷ്കളങ്കമായ കുഞ്ഞിപ്പൂവുകൾ.
.............................................................................................................................................................
ഇതൊരു പറഞ്ഞു കേട്ട കുട്ടിക്കഥ . തുമ്പപ്പൂ കണ്ടിട്ടില്ലേ. പാദങ്ങൾ പോലെ..